വെഹിക്കിൾ സൂപ്പർവൈസർക്ക് കോവിഡ്; മലപ്പുറം കെഎസ്ആർടിസി ഡിപ്പോ അടച്ചു
Malappuram

വെഹിക്കിൾ സൂപ്പർവൈസർക്ക് കോവിഡ്; മലപ്പുറം കെഎസ്ആർടിസി ഡിപ്പോ അടച്ചു

ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ അടക്കം ആറ് പേരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു.

By News Desk

Published on :

മലപ്പുറം: കെഎസ്ആർടിസി മലപ്പുറം ഡിപ്പോ അടച്ചു. വെഹിക്കിൾ സൂപ്പർവൈസർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ അടക്കം ആറ് പേരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു.

അതിനിടെ മലപ്പുറത്ത് സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 300 ഓളം പേർ ക്വാറന്റീനിൽ പോയി. ചടങ്ങിൽ പങ്കെടുത്ത കാവനൂർ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മാസം പത്തിന് അന്തരിച്ച കെ അബ്ദുൽ ഖാദർ മുസല്യാരുടെ മൃതദേഹം അന്തിമോപചാരം അർപ്പിക്കാനായി മൻഹജുർ റഷാദ് ഇസ്ലാമിക് കോളജിൽ പൊതുദർശനത്തിന് വച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച കാവനൂർ സ്വദേശിയും ചടങ്ങിൽ പങ്കെടുത്തു. ഇതോടെയാണ് 300 പേരോട് പതിനാല് ദിവസം ക്വാറന്റീനിൽ പോകാൻ നിർദേശിച്ചത്. സമ്പർക്ക പട്ടിക തയ്യാറാക്കാൻ ആരോഗ്യ വകുപ്പ് വിവര ശേഖരണം ആരംഭിച്ചു. മലപ്പുറത്ത് 1198 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 565 പേർ നിലവിൽ ചികിത്സയിലുണ്ട്. 42,018 പേർ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലുണ്ട്.

Anweshanam
www.anweshanam.com