മലപ്പുറം ജില്ലയില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ്

ഉറവിടമറിയാതെ ആറ് പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 185 പേര്‍ക്കുമാണ് ഇന്ന് വൈറസ് ബാധയുണ്ടായത്.
മലപ്പുറം ജില്ലയില്‍ ഇന്ന്  193 പേര്‍ക്ക് കോവിഡ്

മലപ്പുറം: ജില്ലയില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഉറവിടമറിയാതെ ആറ് പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 185 പേര്‍ക്കുമാണ് ഇന്ന് വൈറസ് ബാധയുണ്ടായത്.

കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 185 പേര്‍ കൂടി ഇന്ന് രോഗമുക്തരായതായതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 1,20,031 ആയി. 16,386 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com