മലപ്പുറം ജില്ലയില്‍ ഇന്ന് 476 പേര്‍ക്ക് കോവിഡ്

ഇന്ന് 578 പേരാണ് ജില്ലയില്‍ രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായവരുടെ എണ്ണം 1,10,901 ആയി.
മലപ്പുറം ജില്ലയില്‍ ഇന്ന് 476 പേര്‍ക്ക് കോവിഡ്

മലപ്പുറം :ജില്ലയില്‍ ഇന്ന് 476 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 461 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ആറ് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് ജില്ലയിലെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് 578 പേരാണ് ജില്ലയില്‍ രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായവരുടെ എണ്ണം 1,10,901 ആയി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com