മലപ്പുറം ജില്ലയില്‍ 888 പേര്‍ക്ക് കോവിഡ്

കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 20 പേര്‍ക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്
മലപ്പുറം ജില്ലയില്‍   888 പേര്‍ക്ക് കോവിഡ്

മലപ്പുറം :ജില്ലയില്‍ ഇന്ന് 888 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെ 832 പേര്‍ക്കും ഉറവിടമറിയാതെ 36 പേര്‍ക്കുമാണ് ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചത്.

കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 20 പേര്‍ക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്.20,678 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 4,050 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുകയാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com