മലപ്പുറം ജില്ലയിൽ 146 പേർക്ക് കോവിഡ്

1,687 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്.
മലപ്പുറം ജില്ലയിൽ 146  പേർക്ക് കോവിഡ്

മലപ്പുറം :146 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 142 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ മൂന്ന് പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശ രാജ്യത്ത് നിന്ന് ജില്ലയിലെത്തിയ ഒരാള്‍ക്കും വൈറസ് ബാധ കണ്ടെത്തി. 16,483 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

1,687 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 91 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 47 പേരും എട്ട് പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com