മലപ്പുറത്ത് ബൂത്ത് ഏജന്റ് ഹൃദയാഘാതം മൂലം മരിച്ചു

ചെനക്കല്‍ കോപ്പറേറ്റീവ് കോളജിലെ ഒന്നാം നമ്ബര്‍ ബൂത്തിലാണ് സംഭവം
മലപ്പുറത്ത് ബൂത്ത് ഏജന്റ് ഹൃദയാഘാതം മൂലം മരിച്ചു
K V N Rohit

മലപ്പുറം: ബൂത്ത് ഏജന്റ് ഹൃദയാഘാതം മൂലം മരിച്ചു.പളളിക്കല്‍ പഞ്ചായത്തിലെ 19-ാം വാര്‍ഡ് ചെനക്കലില്‍ സ്വതന്ത്രസ്ഥാനാര്‍ഥി ബഷീര്‍ കണ്ണനാരിയുടെ ബൂത്ത് ഏജന്റ്ായി പ്രവര്‍ത്തിച്ച അസൈന്‍ സാദിഖ്(33)ആണ് മരിച്ചത്.

ചെനക്കല്‍ കോപ്പറേറ്റീവ് കോളജിലെ ഒന്നാം നമ്ബര്‍ ബൂത്തിലാണ് സംഭവം. നെഞ്ച് വേദനയെ തുടര്‍ന്ന് ബൂത്തില്‍ നിന്നിറങ്ങി ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. എന്നാല്‍ നില ഗുരുതരമായതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com