മലപ്പുറം ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ്

നിലവിൽ 522 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്
മലപ്പുറം ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം: ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 88 പേര്‍ രോഗമുക്തി നേടി. നിലവിൽ 522 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ച 86 പേരിൽ67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 34 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 88 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,239 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

ജില്ലയില്‍ രോഗബാധിതരായി 522 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,770 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,493 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി.

Related Stories

Anweshanam
www.anweshanam.com