മ​ല​പ്പു​റം ജി​ല്ല​യി​ല്‍ 75 പേ​ര്‍​ക്ക് കോ​വി​ഡ്; 63 പേ​ര്‍​ക്കു സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ
Malappuram

മ​ല​പ്പു​റം ജി​ല്ല​യി​ല്‍ 75 പേ​ര്‍​ക്ക് കോ​വി​ഡ്; 63 പേ​ര്‍​ക്കു സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ

ജി​ല്ല​യി​ല്‍ 33,447 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്

By News Desk

Published on :

മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ല്‍ 75 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ കെ ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. ഇ​വ​രി​ല്‍ 63 പേ​ര്‍​ക്കും സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ.

വെ​ള്ളി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ നാ​ലു പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രും ശേ​ഷി​ക്കു​ന്ന ഏ​ഴു​പേ​ര്‍ വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രാ​ണ്. വെ​ള്ളി​യാ​ഴ്ച ഒ​ന്പ​തു​പേ​ര്‍ ജി​ല്ല​യി​ല്‍ രോ​ഗ​മു​ക്ത​രാ​യി. വി​ദ​ഗ്ധ ചി​കി​ത്സ​ക്കു​ശേ​ഷം ഇ​തു​വ​രെ 1,333 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

ജി​ല്ല​യി​ല്‍ 33,447 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ര​ട​ക്കം 834 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ 577 പേ​രും തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ 13 പേ​രും തി​രൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ടു പേ​രും നി​ല​ന്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ അ​ഞ്ചു പേ​രും കാ​ളി​കാ​വ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ 31 പേ​രും മ​ഞ്ചേ​രി മു​ട്ടി​പ്പാ​ലം പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ 48 പേ​രും ക​രി​പ്പു​ര്‍ ഹ​ജ് ഹൗ​സി​ല്‍ 35 പേ​രും കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ 123 പേ​രു​മാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. 31,237 പേ​ര്‍ വീ​ടു​ക​ളി​ലും 1,340 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

ജി​ല്ല​യി​ല്‍ നി​ന്ന് ഇ​തു​വ​രെ ആ​ര്‍​ടി​പി​സി​ആ​ര്‍, ആ​ന്‍റി​ജ​ന്‍, ആ​ന്‍റി​ബോ​ഡി വി​ഭാ​ഗ​ങ്ങ​ളി​ലു​ള്‍​പ്പ​ടെ 65,959 പേ​രു​ടെ സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. ഇ​തി​ല്‍ 63,929 പേ​രു​ടെ ഫ​ലം ല​ഭ്യ​മാ​യി. ഇ​തി​ല്‍ 58,539 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. 1,894 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്.

Anweshanam
www.anweshanam.com