മലപ്പുറം ജില്ലയില്‍ 706 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് 706 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 664 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.
മലപ്പുറം ജില്ലയില്‍ 706 പേര്‍ക്ക് കോവിഡ്

മലപ്പുറം: ജില്ലയില്‍ ഇന്ന് 706 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 664 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. 33 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുംകോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ ഇന്ന് 993 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 37,683 ആയി. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യാതൊരു വിട്ടുവീഴ്ചകളും പാടില്ലെന്നും ജാഗ്രത കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.

57,726 പേരാണ് രോഗം ബാധിച്ച് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 2,53,035 സാമ്പിളുകളില്‍ 2,647 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ ജില്ലയില്‍ 222 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com