മലപ്പുറം ജില്ലയിൽ 58 പേർക്ക് കൂടി കോവിഡ്; 22 പേർക്ക് സമ്പർക്കത്തിലൂടെ
Malappuram

മലപ്പുറം ജില്ലയിൽ 58 പേർക്ക് കൂടി കോവിഡ്; 22 പേർക്ക് സമ്പർക്കത്തിലൂടെ

രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്

By News Desk

Published on :

മലപ്പുറം : ജില്ലയില്‍ 58 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 21 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ജൂണ്‍ 30 ന് രോഗബാധ സ്ഥിരീകരിച്ച താനൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ താനൂര്‍ സ്വദേശിനി 45 വയസുകാരി, പൊന്നാനി സ്വദേശിനിയായ ഒമ്പത് വയസുകാരി, എടപ്പാള്‍ സ്വദേശിനിയായ അഞ്ച് വയസുകാരി, പൊന്നാനി സ്വദേശികളും പെയിന്റിംഗ് തൊഴിലാളികളുമായ 36 വയസുകാരന്‍, 50 വയസുകാരന്‍, 45 വയസുകാരന്‍, പൊന്നാനിയിലെ മത്സ്യതൊഴിലാളികളായ 49 വയസുകാരന്‍, 44 വയസുകാരന്‍, 52 വയസുകാരന്‍, പെന്നാനി സ്വദേശികളായ 65 വയസുകാരന്‍, 69 വയസുകാരന്‍, 52 വയസുകാരന്‍, 69 വയസുകാരന്‍, 70 വയസുകാരന്‍, 54 വയസുകാരന്‍, 66 വയസുകാരന്‍, 25 വയസുകാരന്‍, വട്ടംകുളം സ്വദേശിയായ തൊഴിലാളി (34), പൊന്നാനി സ്വദേശിയായ പ്ലംബിംഗ് തൊഴിലാളി (80), പൊന്നാനി സ്വദേശിയായ ബീവറേജസ് ഷോപ്പ് ജീവനക്കാരന്‍ (38), പൊന്നാനി സ്വദേശിയായ ഫുഡ് സപ്ലൈയര്‍ (39), പൊന്നാനിയിലെ മൊത്ത കച്ചവടക്കാരന്‍ (68) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. പൊന്നാനിയില്‍ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് താനൂര്‍ സ്വദേശിനി ഒഴികെയുള്ളവരില്‍ രോഗബാധ കണ്ടെത്തിയത്.

ഡല്‍ഹിയില്‍ നിന്നെത്തിയവരായ കോട്ടക്കലിലെ അഞ്ച് വയസുകാരന്‍, 31 വയസുകാരന്‍, 36 വയസുകാരന്‍, മുംബൈയില്‍ നിന്നെത്തിയ വട്ടംകുളത്തെ പത്ത് വയസുകാരന്‍, കര്‍ണാടകയില്‍ നിന്നെത്തിയവരായ പറപ്പൂര്‍ സ്വദേശി (32), തിരൂരങ്ങാടി സ്വദേശി (42), തെന്നല സ്വദേശി (24) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.

Anweshanam
www.anweshanam.com