മ​ല​പ്പു​റം ജി​ല്ല​യി​ല്‍ 454 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 428 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ല്‍
Malappuram

മ​ല​പ്പു​റം ജി​ല്ല​യി​ല്‍ 454 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 428 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ല്‍

42,935 പേ​രാ​ണ് ഇ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്

News Desk

News Desk

മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ല്‍ 454 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ല്‍ 400-ന് ​മു​ക​ളി​ല്‍ കോവി​ഡ് രോ​ഗി​ക​ള്‍ സ്ഥി​രീ​ക​രി​ച്ച ദി​വ​സ​മാ​ണി​ന്ന്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 428 പേ​ര്‍​ക്കും സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തെ​ന്ന​തും ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. ഇ​തി​ല്‍ 12 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ള്‍​പ്പെ​ടെ 27 പേ​ര്‍​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യും 401 പേ​ര്‍​ക്ക് നേ​ര​ത്തെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​മാ​യി നേ​രി​ട്ടു​ള്ള സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ആ​റ് പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രും ശേ​ഷി​ക്കു​ന്ന 20 പേ​ര്‍ വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. ജി​ല്ല​യി​ല്‍ ഇ​പ്പോ​ള്‍ 42,935 പേ​രാ​ണ് പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. അ​തേ സ​മ​യം 240 പേ​രാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് ശേ​ഷം രോ​ഗം ഭേ​ദ​മാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ഇ​തു​വ​രെ 4,537 പേ​രാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​ക്കു​ശേ​ഷം രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

42,935 പേ​രാ​ണ് ഇ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 3,154 പേ​ര്‍ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ല്‍ 290 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ല്‍ 1,761 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​ര്‍​ടി​പി​സി​ആ​ര്‍, ആ​ന്‍റി​ജ​ന്‍ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്‍​പ്പ​ടെ 1,846 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്.

Anweshanam
www.anweshanam.com