മ​ല​പ്പു​റത്ത് 395 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്;  377 പേ​ര്‍​ക്കും സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ
Malappuram

മ​ല​പ്പു​റത്ത് 395 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 377 പേ​ര്‍​ക്കും സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ

ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം പേ​ര്‍​ക്ക് ഒ​രു ദി​വ​സം രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്

News Desk

News Desk

മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ 395 പേ​ര്‍​ക്ക് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 377 പേ​ര്‍​ക്കും സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം പേ​ര്‍​ക്ക് ഒ​രു ദി​വ​സം രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

11 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ള്‍​പ്പെ​ടെ 13 പേ​ര്‍​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യും 364 പേ​ര്‍​ക്ക് നേ​ര​ത്തെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​മാ​യി നേ​രി​ട്ടു​ള്ള സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ അ​ഞ്ച് പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രും ശേ​ഷി​ക്കു​ന്ന 13 പേ​ര്‍ വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 1,883 പേ​ര്‍​ക്ക് ഇ​ന്ന് പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി. ജി​ല്ല​യി​ല്‍ ഇ​പ്പോ​ള്‍ 41,934 പേ​രാ​ണ് പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തു​വ​രെ 6,929 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു.

അ​തി​നി​ടെ ജി​ല്ല​യി​ല്‍ 240 പേ​ര്‍ വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് ശേ​ഷം ഇ​ന്ന് രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. സ​ര്‍​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ വ​കു​പ്പും മ​റ്റ് സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​ണി​തെ​ന്നും ഇ​തു​വ​രെ 4,081 പേ​രാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് ശേ​ഷം രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

41,934 പേ​രാ​ണ് ഇ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 82,598 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു,

Anweshanam
www.anweshanam.com