മലപ്പുറം ജില്ലയില്‍ 344 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ചികിത്സയിലായിരുന്ന 288 പേരാണ് ഇന്ന് കോവിഡ് രോഗമുക്തരായത്.
മലപ്പുറം ജില്ലയില്‍ 344 പേര്‍ക്ക് കോവിഡ്

മലപ്പുറം: ജില്ലയില്‍ ഇന്ന് 344 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതില്‍ 328 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. 15 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇന്ന് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ ചികിത്സയിലായിരുന്ന 288 പേരാണ് ഇന്ന് കോവിഡ് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,15,076 ആയി. 19,432 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2,690 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 183 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 58 പേരും 41 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 571 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com