മ​ല​പ്പു​റ​ത്ത് ഇന്ന് 242 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 226 പേ​ര്‍​ക്ക് സ​മ്പര്‍​ക്ക​ത്തി​ലൂ​ടെ

മ​ല​പ്പു​റ​ത്ത് ഇന്ന് 242 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 226 പേ​ര്‍​ക്ക് സ​മ്പര്‍​ക്ക​ത്തി​ലൂ​ടെ

മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ല്‍ 242 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. 226 പേ​ര്‍​ക്കാ​ണു സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ല്‍ ആ​റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ള്‍​പ്പെ​ടെ 11 പേ​ര്‍​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യും 215 പേ​ര്‍​ക്ക് നേ​ര​ത്തെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​മാ​യി നേ​രി​ട്ടു​ള്ള സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ നാ​ല് പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രും ശേ​ഷി​ക്കു​ന്ന 12 പേ​ര്‍ വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ ജാ​ഗ്ര​ത ക​ര്‍​ശ​ന​മാ​യി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ്ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ല​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

ജി​ല്ല​യി​ല്‍ 194 പേ​ര്‍ വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് ശേ​ഷം രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. ഇ​തു​വ​രെ 3,153 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

37,531 പേ​രാ​ണ് ഇ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 1,773 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ 411 പേ​രും തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ 16, തി​രൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ട്, നി​ല​ന്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ മൂ​ന്ന്, കാ​ളി​കാ​വ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ 98, ചു​ങ്ക​ത്ത​റ പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ 142, മ​ഞ്ചേ​രി മു​ട്ടി​പ്പാ​ലം പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ 71, പെ​രി​ന്ത​ല്‍​മ​ണ്ണ എം​ഇ​എ​സ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ 127, കീ​ഴാ​റ്റൂ​ര്‍ പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ 35, കോ​ട്ട​ക്ക​ല്‍ ആ​ര്യ​വൈ​ദ്യ ശാ​ല​യി​ലെ പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ 24, ക​രി​പ്പൂ​ര്‍ ഹ​ജ് ഹൗ​സി​ല്‍ 232, കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ 612 പേ​രു​മാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. 34,548 പേ​ര്‍ വീ​ടു​ക​ളി​ലും 1,210 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

Related Stories

Anweshanam
www.anweshanam.com