മലപ്പുറത്ത് ഇന്ന് 167 പേര്‍ക്ക് കോവിഡ്; 139 പേക്ക് സമ്പർക്കത്തിലൂടെ രോഗബാധ
Malappuram

മലപ്പുറത്ത് ഇന്ന് 167 പേര്‍ക്ക് കോവിഡ്; 139 പേക്ക് സമ്പർക്കത്തിലൂടെ രോഗബാധ

21 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല

News Desk

News Desk

മലപ്പുറം: ജില്ലയില്‍ ഇന്ന് 167 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 139 പേക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ആയിരം കടന്നു.

21 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 118 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 20 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 77 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി.

വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,621 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 74,543 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 72,138 പേരുടെ ഫലം ലഭ്യമായതില്‍ 65,104 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,098 പേരുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.

Anweshanam
www.anweshanam.com