മലപ്പുറത്ത് ഇന്ന് 112 പേര്‍ക്ക് കോവിഡ്; 92 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

42 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല
മലപ്പുറത്ത് ഇന്ന് 112 പേര്‍ക്ക് കോവിഡ്; 92 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

മലപ്പുറം: മലപ്പുറത്ത് ഇന്ന് 112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 92 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 42 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല.

രോഗം സ്ഥിരീകരിച്ച 112 പേരിൽ സമ്പർക്ക രോഗികൾക്ക് പുറമെ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 17 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 589 പേരാണ് നിലവിൽരോഗം ബാധിച്ച് ജില്ലയിൽ ചികിത്സയിൽ ഉള്ളത്.

34 പേര്‍ ജില്ലയില്‍ രോഗമുക്തരായി.മുംബൈയില്‍ നിന്നെത്തിയ വട്ടംകുളം സ്വദേശിനി , ബംഗളൂരുവില്‍ നിന്നെത്തിയ തുവ്വൂര്‍ സ്വദേശി, ബംഗളൂരുവില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശി എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷം രോഗംസ്ഥിരീകരിച്ചത്.

ഇതുവരെ 1,875 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 791 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com