സംസ്ഥാനത്തെ ആദ്യ എസ്​കലേറ്റര്‍ മേല്‍പാലം കോഴിക്കോട്​ പ്രവര്‍ത്തനം തുടങ്ങി

മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തായാണ് ഒാവര്‍ ബ്രിഡ്​ജ് നിര്‍മിച്ചത്
സംസ്ഥാനത്തെ ആദ്യ എസ്​കലേറ്റര്‍ മേല്‍പാലം കോഴിക്കോട്​ പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ എസ്​കലേറ്റര്‍ കം എലിവേറ്റര്‍ കം ഫൂട്​ ഒാവര്‍ ബ്രിഡ്​ജ്​ കോഴിക്കോട്ട്​ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്​ഘാടനം ചെയ്​തു.

മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തായാണ് ഒാവര്‍ ബ്രിഡ്​ജ് നിര്‍മിച്ചത്.സമാനതകളില്ലാത്ത ഒട്ടേറെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കോഴിക്കോട്​ കോര്‍പറേഷന്​ കഴിഞ്ഞെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

കല്ലുത്താന്‍ കടവ് കോളനിവാസികള്‍ക്കായി ഏഴു നിലകളുള്ള കെട്ടിടസമുച്ചയം നിര്‍മിച്ചതും ഞെളിയന്‍ പറമ്ബില്‍ സ്വകാര്യ പങ്കാളിത്തത്തോടെ 250 കോടി രൂപ ചെലവില്‍ മാലിന്യത്തില്‍നിന്ന്​ വൈദ്യുതി ഉല്‍​പാദിപ്പിക്കുന്ന മാലിന്യ സംസ്കരണ പദ്ധതിയുമെല്ലാം വലിയ നേട്ടമാണ്.

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ്​ സിങ്​ പുരിയുടെ സന്ദേശം നഗരസഭ സെക്രട്ടറി ബിനു ഫ്രാന്‍സിസ്​ ചടങ്ങില്‍ വായിച്ചു.

Related Stories

Anweshanam
www.anweshanam.com