ജുമുഅ: പള്ളികളില്‍ 40 പേരില്‍ കൂടാന്‍ പാടില്ല; കോഴിക്കോട് ജില്ലാ കലക്ടര്‍

ജുമുഅ: പള്ളികളില്‍ 40 പേരില്‍ കൂടാന്‍ പാടില്ല; കോഴിക്കോട് ജില്ലാ കലക്ടര്‍

കോഴിക്കോട്: കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ പള്ളികളില്‍ 40 പേരില്‍ കൂടാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നവരും അവരുടെ ബന്ധുക്കളും പങ്കെടുക്കരുത്. വിദേശ രാജ്യങ്ങള്‍, ഇതര സംസ്ഥാനങ്ങള്‍, മറ്റ് ജില്ലകളിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ എന്നിവിടങ്ങളില്‍ നിന്ന് അടുത്ത കാലങ്ങളില്‍ വന്നവര്‍ എന്നിവരും രോഗലക്ഷണങ്ങള്‍ ഉള്ളവരും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ പാടില്ല. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവരുടെ രജിസ്റ്റര്‍ സൂക്ഷിക്കണം. 65 വയസ്സില്‍ കൂടുതലുള്ളവര്‍ പങ്കെടുക്കുന്നതിലും പരമാവധി നിയന്ത്രണം വേണം. സാമൂഹിക അകലം പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളിലെ പള്ളികളില്‍ പ്രാര്‍ത്ഥന അനുവദനീയമല്ല.

Related Stories

Anweshanam
www.anweshanam.com