കോവിഡ് നിയന്ത്രണം ലംഘിച്ച് മീന്‍ വില്‍പന; 10,000 രൂപ പിഴയിട്ടു
Kozhikode

കോവിഡ് നിയന്ത്രണം ലംഘിച്ച് മീന്‍ വില്‍പന; 10,000 രൂപ പിഴയിട്ടു

By News Desk

Published on :

കോഴിക്കോട്: അനധികൃതമായി മീന്‍ വില്‍പന നടത്തിയതിന് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം 10,000 രൂപ പിഴ ഈടാക്കി. മത്സ്യ മാര്‍ക്കറ്റുകളില്‍ മൊത്ത വിതരണം കോര്‍പറേഷന്‍ നിയന്ത്രിച്ചിട്ടുണ്ട്. നിയന്ത്രണത്തിന്റെ ഭാഗമായി സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 2 ഘട്ടങ്ങളിലായി 15 വീതം വണ്ടികളാണ് അനുവദിച്ചിട്ടുള്ളത്. അനധികൃതമായ മീന്‍ വില്‍പ്പന നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കോര്‍പറേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ വി.കെ.പ്രമോദ്, ജെഎച്ച്‌ഐ ടി.കെ.അശോകന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി നടപടിയെടുത്തത്.

Anweshanam
www.anweshanam.com