കോഴിക്കോട്, ബേപ്പൂര്‍ ബീച്ചുകളില്‍ പ്രവേശനം നിരോധിച്ചു

ജില്ലയിലെ ബീച്ചുകള്‍ തുറന്നുകൊടുക്കാന്‍ നേരത്തെ ജില്ല കലക്ടര്‍ ഉത്തരവിട്ടിരുന്നു
കോഴിക്കോട്, ബേപ്പൂര്‍ ബീച്ചുകളില്‍ പ്രവേശനം നിരോധിച്ചു

കോഴിക്കോട്: ബേപ്പൂര്‍, കോഴിക്കോട്​ ബീച്ചുകളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തി​െന്‍റ പശ്ചാത്തലത്തില്‍ അടച്ചിട്ട ജില്ലയിലെ ബീച്ചുകള്‍ തുറന്നുകൊടുക്കാന്‍ നേരത്തെ ജില്ല കലക്ടര്‍ ഉത്തരവിട്ടിരുന്നു.

കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച്‌ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കാം എന്നായിരുന്നു ഉത്തരവ്. കോഴിക്കോട്, ബേപ്പൂര്‍ ബീച്ചുകളില്‍ കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിക്കാതെ ആളുകള്‍ എത്തുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ബേപ്പൂര്‍ സെക്ടര്‍ മജിസ്ട്രേറ്റും ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയും റിപ്പോര്‍ട്ട് ചെയ്തതി​െന്‍റ അടിസ്ഥാനത്തിലാണ് പ്രവേശനം നിരോധിച്ചത്​.

No stories found.
Anweshanam അന്വേഷണം
www.anweshanam.com