വ്യാപാരികള്‍ക്ക് കോവിഡ്: വടകര മാര്‍ക്കറ്റ് അടച്ചു
Kozhikode

വ്യാപാരികള്‍ക്ക് കോവിഡ്: വടകര മാര്‍ക്കറ്റ് അടച്ചു

മാര്‍ക്കറ്റിലെ രണ്ട് പച്ചക്കറി കച്ചവടക്കാര്‍ക്കും രണ്ട് കൊപ്ര കച്ചവടക്കാര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്

By News Desk

Published on :

കോഴിക്കോട്: വടകര മാര്‍ക്കറ്റ് അടച്ചിടാന്‍ തീരുമാനം. പച്ചക്കറി മാര്‍ക്കറ്റിലെ നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. ഡിഎംഒയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

മാര്‍ക്കറ്റിലെ രണ്ട് പച്ചക്കറി കച്ചവടക്കാര്‍ക്കും രണ്ട് കൊപ്ര കച്ചവടക്കാര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗബാധ ഉണ്ടായത്.

കോയമ്പത്തൂരില്‍ നിന്നും വന്ന ലോറി ജീവനക്കാരില്‍ നിന്നാണ് ഇവര്‍ക്ക് രോഗബാധ ഉണ്ടായതെന്നാണ് വിവരം. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം ക്വാറന്റെയ്‌നില്‍ പ്രവേശിപ്പിക്കാനുള്ള നടപടി ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Anweshanam
www.anweshanam.com