ജില്ലയില്‍ 67 പേര്‍ക്ക് കോവിഡ്; 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ജില്ലയില്‍ 67 പേര്‍ക്ക് കൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്.
ജില്ലയില്‍ 67 പേര്‍ക്ക് കോവിഡ്; 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കോഴിക്കോട്: ജില്ലയില്‍ 67 പേര്‍ക്ക് കൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്. ഇതില്‍ ഏഴു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ 13 പേര്‍ രോഗ മുക്തി നേടി. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ ആകെയെണ്ണം 688 ആയി.

സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 679 പേര്‍ രോഗമുക്തി നേടി. ഇന്ന് 888 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 55 പേരാണ്. 122 പേര്‍ വിദേശത്തുനിന്ന് വന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 96 പേര്‍. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 4 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com