ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്‍ഐസി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ഡിവിഷന്‍ രണ്ടാം ഗഡുവായി നാലു ലക്ഷം രൂപ സംഭാവന നല്‍കി. ആദ്യ ഗഡുവായി രണ്ടു ലക്ഷം രൂപ കഴിഞ്ഞ ഏപ്രിലില്‍ നല്‍കിയിരുന്നു. ഇതു കൂടാതെ സംഘടനയുടെ എട്ട് അംഗങ്ങള്‍ 98,958 രൂപ നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി രസീത് കൈപ്പറ്റിയിട്ടുമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ യജ്ഞത്തിന് പിന്തുണ വാഗ്ദാനം ചെയ്യുന്നതായി സെക്രട്ടറി കെ.കെ.സി. പിള്ള അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com