കോ​ഴി​ക്കോ​ട്ട് 98 പേ​ര്‍​ക്ക് കോ​വി​ഡ്; 80 പേ​ര്‍​ക്ക് സമ്പര്‍ക്കം വഴി
Kozhikode

കോ​ഴി​ക്കോ​ട്ട് 98 പേ​ര്‍​ക്ക് കോ​വി​ഡ്; 80 പേ​ര്‍​ക്ക് സമ്പര്‍ക്കം വഴി

നാ​ലു പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

News Desk

News Desk

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 98 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ മൂ​ന്ന് പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ 11 പേ​ര്‍​ക്കും കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സ​ന്പ​ര്‍​ക്കം വ​ഴി 80 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. നാ​ലു പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ആ​റു അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കൂ​ടി പോ​സി​റ്റീ​വാ​യി. കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ സ​ന്പ​ര്‍​ക്കം വ​ഴി 17 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ട്പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പു​റ​മേ​രി​യി​ല്‍ 11 പേ​ര്‍​ക്കും ഫ​റോ​ക്കി​ല്‍ എ​ട്ടു​പേ​ര്‍​ക്കും ചെ​റു​വ​ണ്ണൂ​രി​ല്‍ (പേ​രാ​ന്പ്ര) ഒ​ന്‍​പ​ത് പേ​ര്‍​ക്കും ചോ​റോ​ട് ഏ​ഴ് പേ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു. ഇ​തോ​ടെ ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 1228 ആ​യി.

കോ​ഴി​ക്കോ​ട് എ​ഫ്‌എ​ല്‍​ടി​സി, മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്, എ​ന്‍​ഐ​ടി എ​ഫ്‌എ​ല്‍​ടി​സി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 12 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. കൊ​ടു​വ​ള്ളി​യി​ല്‍ എ​ട്ടു​പേ​രും ക​ട​ലു​ണ്ടി, രാ​മ​നാ​ട്ടു​ക​ര, വ​ട​ക​ര, കൊ​യി​ലാ​ണ്ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ​ത്ത​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്.

പു​തു​താ​യി വ​ന്ന 388 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 14502 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. ഇ​തു​വ​രെ 96466 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. പു​തു​താ​യി വ​ന്ന 137 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 1067 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 137 പേ​ര്‍ ഡി​സ്ചാ​ര്‍​ജ്ജാ​യി.

4924 സ്ര​വ സാ​ന്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ആ​കെ 1,06,108 സാ​ന്പി​ളു​ക​ള്‍ അ​യ​ച്ച​തി​ല്‍ 1,00,178 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 97520 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​ന്പി​ളു​ക​ളി​ല്‍ 5930 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. പു​തു​താ​യി വ​ന്ന 143 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 3247 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 24 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്. ഇ​തു​വ​രെ 28952 പ്ര​വാ​സി​ക​ള്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.

Anweshanam
www.anweshanam.com