കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 67 പേ​ര്‍​ക്ക് കോ​വി​ഡ്
കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 67 പേ​ര്‍​ക്ക് കോ​വി​ഡ്

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ 67 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​ന്പ​ര്‍​ക്കം വ​ഴി 51 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥിരീകരിച്ചത്. 16 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ബേ​പ്പൂ​ര്‍ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം അ​ട​ച്ചു. പു​തു​താ​യി വ​ന്ന 517 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 12,041 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തു​വ​രെ 73197 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.

പു​തു​താ​യി വ​ന്ന 103 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 625 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 277 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 119 പേ​ര്‍ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും 229 പേ​ര്‍ എ​ന്‍​ഐ​ടി കോ​വി​ഡ്ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 62 പേ​ര്‍ ഡി​സ്ചാ​ര്‍​ജ്ജ് ആ​യി. 1156 സ്ര​വ സാം​പി​ള്‍ പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 40,973 സാം​പി​ളു​ക​ള്‍ അ​യ​ച്ച​തി​ല്‍ 39238 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 38420 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാം​പി​ളു​ക​ളി​ല്‍ 1735 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.

പു​തു​താ​യി വ​ന്ന 179 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 4418 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 635 പേ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി​യ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും, 3694 പേ​ര്‍ വീ​ടു​ക​ളി​ലും, 89 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 36 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്. ഇ​തു​വ​രെ 22999 പ്ര​വാ​സി​ക​ള്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.

Related Stories

Anweshanam
www.anweshanam.com