കോഴിക്കോട് ജില്ലയില്‍ ഇന്ന് 57 പോസിറ്റീവ് കേസുകള്‍; 2 മരണം

കോഴിക്കോട് ജില്ലയില്‍ ഇന്ന് 57 പോസിറ്റീവ് കേസുകള്‍; 2 മരണം

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2 കോവിഡ് മരണവും 57 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി വി. അറിയിച്ചു.

മരണം :

1. ബഷീര്‍ (53) കാര്യപ്പറമ്പത്ത് തളിക്കര തളിയില്‍, കായക്കൊടി, കുറ്റ്യാടി സ്വദേശി, എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദത്തിനു ചികില്‍സയിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റാവായതിനെ തുടര്‍ന്ന്എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും അവിടെ വെച്ച് ജൂലൈ - 25ന് വൈകുന്നേരം മരണപ്പെടുകയും ചെയ്തു.

2. ഷാഹിദ (53) സിവില്‍ സ്റ്റേഷന്‍ കോഴിക്കോട് - അസുഖ ബാധിതയായതിനെ തുടര്‍ന്ന് വീട്ടില്‍ കിടപ്പിലായ ഇവര്‍ ജൂലൈ - 25ന് മരണപ്പെടുകയും തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ട റുഖിയാബിയുടെ മകളാണ്

ഇന്ന് ആകെ പോസിറ്റീവ് കേസുകള്‍ - 57

വിദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 6

ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 3

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 43

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 5

Related Stories

Anweshanam
www.anweshanam.com