കോഴിക്കോട് ജില്ലയില്‍ 46 പേര്‍ക്ക് കോവിഡ്: 33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
Kozhikode

കോഴിക്കോട് ജില്ലയില്‍ 46 പേര്‍ക്ക് കോവിഡ്: 33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1366 ആയി

News Desk

News Desk

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ എട്ട് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 33 പേര്‍ക്ക് രോഗം ബാധിച്ചു. രണ്ട്പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ അഞ്ച് പേര്‍ക്കും താമരശ്ശേരിയില്‍ 14 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1366 ആയി.

Anweshanam
www.anweshanam.com