കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 33 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; നാല് ഡോക്ടര്‍മാര്‍ക്കും രോഗം
Kozhikode

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 33 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; നാല് ഡോക്ടര്‍മാര്‍ക്കും രോഗം

ഇ​തോ​ടെ 694 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്

News Desk

News Desk

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 33 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​​ച്ചു. സ​ന്പ​ര്‍​ക്കം വ​ഴി 29 പേ​ര്‍​ക്കു രോ​ഗം ബാ​ധി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ടു കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

മെഡിക്കല്‍ കേളേജിലെ നാല് ഡോക്ടര്‍മാര്‍ക്കു കൂടിയാണ് ഇന്ന് കോ​വി​ഡ് സ്ഥിരീകരിച്ചത്. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതോടെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ കോ​വി​ഡ് ബാധിച്ച ഡോക്ടര്‍മാരുടെ എണ്ണം ഏഴായി ഉയര്‍ന്നു.

ഇ​തോ​ടെ 694 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 180 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലും 73 പേ​ര്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും, 108 പേ​ര്‍ കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി എ​ഫ്‌എ​ല്‍​ടി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. 50 പേ​ര്‍ ഫ​റോ​ക്ക് എ​ഫ്‌എ​ല്‍​ടി​സി​യി​ലും 165 പേ​ര്‍ എ​ന്‍​ഐ​ടി മെ​ഗാ എ​ഫ്‌എ​ല്‍​ടി​യി​ലും 61 പേ​ര്‍ എ​ഡ​ബ്ലി​യു​എ​ച്ച്‌ എ​ഫ്‌എ​ല്‍​ടി​യി​ലും 43 പേ​ര്‍ മ​ണി​യൂ​ര്‍ എ​ഫ്‌എ​ല്‍​ടി​യി​ലും 7 പേ​ര്‍ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ര​ണ്ടു പേ​ര്‍ മ​ല​പ്പു​റ​ത്തും, 3 പേ​ര്‍ ക​ണ്ണൂ​രി​ലും, ഒ​രാ​ള്‍ എ​റ​ണാ​കു​ള​ത്തും ഒ​രാ​ള്‍ പാ​ല​ക്കാ​ടും ചി​കി​ത്സ​യി​ലാ​ണ്.

ഇ​തു​കൂ​ടാ​തെ 26 മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും, ര​ണ്ട് തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ളും, ഒ​രു പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യും, ഒ​രു കൊ​ല്ലം സ്വ​ദേ​ശി​യും, മൂ​ന്ന് വ​യ​നാ​ട് സ്വ​ദേ​ശി​ക​ളും ര​ണ്ട് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യും മൂ​ന്ന് പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും, ര​ണ്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ള്‍, ഒ​രു കൊ​ല്ലം സ്വ​ദേ​ശി, ര​ണ്ട് വ​യ​നാ​ട് സ്വ​ദേ​ശി​ക​ള്‍, ഒ​രു ആ​ല​പ്പു​ഴ സ്വ​ദേ​ശി, ര​ണ്ട് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ എ​ന്നി​വ​ര്‍ കോ​ഴി​ക്കോ​ട് എ​ഫ്‌എ​ല്‍​ടി​സി​യി​ലും, ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി ഫ​റോ​ക്ക് എ​ഫ്‌എ​ല്‍​ടി​സി​യി​ലും, ഒ​രു ക​ണ്ണൂ​ര്‍ സ്വ​ദേ​ശി, മൂ​ന്ന് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.

Anweshanam
www.anweshanam.com