കോഴിക്കോട് ജില്ലയില്‍ ഇന്ന് 232 പേര്‍ക്ക് കൂടി കോവിഡ്
Kozhikode

കോഴിക്കോട് ജില്ലയില്‍ ഇന്ന് 232 പേര്‍ക്ക് കൂടി കോവിഡ്

സമ്പര്‍ക്കം വഴി 189 പേര്‍ക്ക് രോഗം ബാധിച്ചു

News Desk

News Desk

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 232 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പത്ത് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 189 പേര്‍ക്ക് രോഗം ബാധിച്ചു.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 107 പേര്‍ക്കും ചോറോട് പ്രദേശത്ത് 17 പേര്‍ക്കും മാവൂര്‍ 14 പേര്‍ക്കും രോഗം ബാധിച്ചു. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1358 ആയി. 20 പേര്‍ രോഗമുക്തി നേടി.

Anweshanam
www.anweshanam.com