കോഴിക്കോട് ജില്ലയില്‍ 174 പേര്‍ക്ക് കോവിഡ്
Kozhikode

കോഴിക്കോട് ജില്ലയില്‍ 174 പേര്‍ക്ക് കോവിഡ്

16 പേരുടെ ഉറവിടം വ്യക്തമല്ല

News Desk

News Desk

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 174 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ ആറ് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 12 പേര്‍ക്കുമാണ് രോഗബാധ.

16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 140 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 54 പേര്‍ക്കും കൊടുവള്ളിയില്‍ 17 പേര്‍ക്കും വില്ല്യാപ്പള്ളിയില്‍ 13 പേര്‍ക്കും വടകരയില്‍ 19 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1821 ആയി. 106 പേര്‍ രോഗമുക്തി നേടി.

Anweshanam
www.anweshanam.com