കോഴിക്കോട് ജില്ലയില്‍ 151 പേര്‍ക്ക് കോവിഡ്
Kozhikode

കോഴിക്കോട് ജില്ലയില്‍ 151 പേര്‍ക്ക് കോവിഡ്

116 കേസുകളും സമ്പര്‍ക്കം വഴി

News Desk

News Desk

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 151 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഏഴ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. സമ്പര്‍ക്കം വഴി 116 പേര്‍ക്ക് രോഗം ബാധിച്ചു. 14 പേരുടെ ഉറവിടം വ്യക്തമല്ല. മാവൂരില്‍ സമ്പര്‍ക്കം വഴി 15 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്ന് കേസ് അടക്കം 18 പേര്‍ക്ക് രോഗം ബാധിച്ചു.

Anweshanam
www.anweshanam.com