കോട്ടയം ജില്ലയില്‍ ഇന്ന് 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

നിലവില്‍ 940 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതുവരെ 2576 പേര്‍ രോഗബാധിതരായി. 1633 പേര്‍ രോഗമുക്തി നേടി.

News Desk

News Desk

കോട്ടയം: ജില്ലയില്‍ ഇന്ന് 124 പേര്‍ക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 114 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന പത്ത് പേരും രോഗബാധിതരായി. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 26 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. വിജയപുരം-10, ഉഴവൂര്‍-9, പനച്ചിക്കാട്-7, മുണ്ടക്കയം-5, അതിരമ്പുഴ, വൈക്കം- 4 വീതം, പനച്ചിക്കാട്, അകലക്കുന്നം, ചെമ്പ്, തൃക്കൊടിത്താനം, ഏറ്റുമാനൂര്‍-3 വീതം എന്നിവയാണ് സമ്പര്‍ക്ക രോഗികള്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.

31 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 940 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതുവരെ 2576 പേര്‍ രോഗബാധിതരായി. 1633 പേര്‍ രോഗമുക്തി നേടി.

Anweshanam
www.anweshanam.com