കോട്ടയം ജില്ലയില്‍ 2970 പേർക്ക് കൂടി കോവിഡ്

രോഗം ബാധിച്ചവരില്‍ 1465 പുരുഷന്‍മാരും 1195 സ്ത്രീകളും 310 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 495 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയില്‍  2970 പേർക്ക്  കൂടി കോവിഡ്

കോട്ടയം :ജില്ലയില്‍ പുതിയതായി 2970 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.2949 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരുണ്ട്.

സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേര്‍ രോഗബാധിതരായി. പുതിയതായി 9638 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 30.81 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 1465 പുരുഷന്‍മാരും 1195 സ്ത്രീകളും 310 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 495 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

4729 പേര്‍ രോഗമുക്തരായി. 16993 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 112073 പേര്‍ കോവിഡ് ബാധിതരായി. 94197 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 46894 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com