കോട്ടയം ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
Kottayam

കോട്ടയം ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 125 ആയി.

By News Desk

Published on :

കോട്ടയം: ജില്ലയില്‍ പുതുതായി ഏഴു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കോട്ടയം ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 125 ആയി. ഇതില്‍ വിദേശത്തുനിന്നെത്തിയ ആറു പേരും സമ്പര്‍ക്കം മുഖേന രോഗബാധിതയായ മണര്‍കാട് സ്വദേശിനിയും ഉള്‍പ്പെടുന്നു. ഒരാള്‍ക്കു മാത്രമാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. അഞ്ചു പേര്‍ വീടുകളിലും ഒരാള്‍ ക്വാറന്റയിന്‍ കേന്ദ്രത്തിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഒന്‍പതു പേര്‍ രോഗമുക്തി നേടി.

Anweshanam
www.anweshanam.com