കോ​ട്ട​യം ജി​ല്ല​യി​ല്‍ 89 പേ​ര്‍ക്ക് കോ​വി​ഡ്; 81 പേ​ര്‍​ക്കും സ​മ്പര്‍​ക്ക​ത്തി​ലൂ​ടെ

കോ​ട്ട​യം ജി​ല്ല​യി​ല്‍ 89 പേ​ര്‍ക്ക് കോ​വി​ഡ്; 81 പേ​ര്‍​ക്കും സ​മ്പര്‍​ക്ക​ത്തി​ലൂ​ടെ

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ല്‍ 89 പേ​ര്‍ക്ക് കൂടി കോ​വി​ഡ് സ്ഥിരീകരിച്ചു. ഇ​തി​ല്‍ 81 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന മൂ​ന്നു പേ​രും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നെ​ത്തി​യ അ​ഞ്ചു പേ​രും രോ​ഗി​ക​ളാ​യി.

സ​മ്ബ​ര്‍​ക്കം മു​ഖേ​ന​യു​ള്ള രോ​ഗ​ബാ​ധ ഏ​റ്റ​വും കൂ​ടു​ത​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത് കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യി​ലാ​ണ്. 17 പേ​ര്‍​ക്ക് ഇ​വി​ടെ രോ​ഗം ബാ​ധി​ച്ചു.

മു​ണ്ട​ക്ക​യം-​ഏ​ഴ്, മ​റ​വ​ന്തു​രു​ത്ത്-​ആ​റ്, വൈ​ക്കം മു​നി​സി​പ്പാ​ലി​റ്റി, ആ​ര്‍​പ്പൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-​അ​ഞ്ച് വീ​തം, ഏ​റ്റു​മാ​നൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി, അ​തി​ര​മ്ബു​ഴ, വി​ജ​യ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍-​നാ​ലു വീ​തം എ​ന്നി​വ​യാ​ണ് സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ള്‍ കൂ​ടു​ത​ലു​ള്ള മ​റ്റു സ്ഥ​ല​ങ്ങ​ള്‍.

രോ​ഗം ഭേ​ദ​മാ​യ 44 പേ​ര്‍ ഇ​ന്ന് ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ല്‍ 668 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 2173 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി. 1502 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ 29 പേ​രും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ 172 പേ​രും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​മ്ബ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള 130 പേ​രും ഉ​ള്‍​പ്പെ​ടെ 331 പേ​ര്‍​ക്ക് പു​തി​യ​താ​യി ക്വാ​റ​ന്‍റ​യി​ന്‍ നി​ര്‍​ദേ​ശി​ച്ചു. ആ​കെ 10202 പേ​രാ​ണ് ക്വാ​റ​ന്‍റൈ​യി​നി​ലു​ള്ള​ത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com