കോ​ട്ട​യം ജി​ല്ല​യി​ല്‍ 51 പേ​ര്‍​ക്കു പു​തി​യ​താ​യി കോ​വി​ഡ്;6 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് രോഗം
Kottayam

കോ​ട്ട​യം ജി​ല്ല​യി​ല്‍ 51 പേ​ര്‍​ക്കു പു​തി​യ​താ​യി കോ​വി​ഡ്;6 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് രോഗം

News Desk

News Desk

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ല്‍ 51 പേ​ര്‍​ക്കു പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 38 പേ​ര്‍ സ​മ്പ​ര്‍​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു വ​ന്ന 12 പേ​ര്‍​ക്കും വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന ഒ​രാ​ള്‍​ക്കും വൈ​റ​സ് ബാ​ധ​യു​ണ്ടാ​യി.

ഉ​ത്ത​ര്‍പ്ര​ദേ​ശി​ല്‍​നി​ന്നും ജൂ​ലൈ 17-ന് ​എ​ത്തി മു​ണ്ട​ക്ക​യ​ത്ത് ക്വാ​റ​ന്ൈ‍​റ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ആ​റ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും ടി​വി​പു​രം സ്വ​ദേ​ശി​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സും രോ​ഗ​ബാ​ധി​ത​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

അ​തി​ര​ന്പു​ഴ, ത​ല​യാ​ഴം (അ​ഞ്ച് വീ​തം) ഉ​ദ​യ​നാ​പു​രം(​നാ​ല്) എ​ന്നി​വ​യാ​ണു സ​ന്പ​ര്‍​ക്കം മു​ഖേ​ന​യു​ള്ള രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ള്‍. 45 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ കോ​ട്ട​യം ജി​ല്ല​ക്കാ​രാ​യ 496 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​കെ 1422 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി. 923 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

Anweshanam
www.anweshanam.com