കോട്ടയം ജില്ലയില്‍ ഇന്ന് 450 പേര്‍ക്ക് കോവിഡ്; 446 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

പുതിയതായി 4949 പരിശോധനാഫലങ്ങളാണ് ലഭിച്ചത്
കോട്ടയം ജില്ലയില്‍ ഇന്ന് 450 പേര്‍ക്ക് കോവിഡ്; 446 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം: ജില്ലയില്‍ ഇന്ന് 450 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 446 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 4949 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

ജില്ലയില്‍ ഇന്ന് 436 പേര്‍ രോഗമുക്തരായി. നിലവില്‍ 3769 പേരാണ് ചികിത്സയിലുള്ളത്.

ജില്ലയില്‍ ഇതുവരെ ആകെ 33453 പേര്‍ കോവിഡ് ബാധിതരായി. ഇതില്‍ 29630 പേര്‍ രോഗമുക്തി നേടി. ആകെ 17039 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com