കോ​ട്ട​യ​ത്ത് 406 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്

402 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം മു​ഖേ​ന​യാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്
കോ​ട്ട​യ​ത്ത് 406 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്

കോ​ട്ട​യം: ജി​ല്ല​യി​ല്‍ പു​തി​യ​താ​യി 406 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 402 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം മു​ഖേ​ന​യാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി​യ നാ​ലു പേ​രും രോ​ഗ​ബാ​ധി​ത​രാ​യി.

പു​തി​യ​താ​യി 3,493 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 168 പു​രു​ഷ​ന്‍​മാ​രും 181 സ്ത്രീ​ക​ളും 57 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 82 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

624 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ നി​ല​വി​ല്‍ 4597 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 27,181 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി. 22,536 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ല്‍ ആ​കെ 20,931 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

Related Stories

Anweshanam
www.anweshanam.com