കോ​ട്ട​യം ജി​ല്ല​യി​ല്‍ 340 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്
316 പേ​രും സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗി​ക​ളാ​യ​ത്
 കോ​ട്ട​യം ജി​ല്ല​യി​ല്‍ 340 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ല്‍ 340 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 316 പേ​രും സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗി​ക​ളാ​യ​ത്. ഇ​തി​ല്‍ ആ​റു പേ​ര്‍ മ​റ്റു ജി​ല്ല​ക്കാ​രാ​ണ്. എ​ട്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ 16 പേ​രും രോ​ഗ​ബാ​ധി​ത​രാ​യി. പു​തി​യ​താ​യി 4499 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്.

രോ​ഗ​ബാ​ധി​ത​രി​ല്‍ 184 പു​രു​ഷ​ന്‍​മാ​രും 122 സ്ത്രീ​ക​ളും 34 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. 39 പേ​ര്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രാ​ണ്. 150 പേ​ര്‍​ക്ക് കൂ​ടി രോ​ഗം ഭേ​ദ​മാ​യി. നി​ല​വി​ല്‍ 4434 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 11046 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി. 6597 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ല്‍ ആ​കെ 20611 പേ​ര്‍ ക്വാ​റ​ന്ൈ‍​റ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

Related Stories

Anweshanam
www.anweshanam.com