കോട്ടയത്ത് സ്ഥിതി ഗുരുതരം; ആദ്യമായി രോഗികളുടെ പ്രതിദിന കണക്ക് 200 കടന്നു
Kottayam

കോട്ടയത്ത് സ്ഥിതി ഗുരുതരം; ആദ്യമായി രോഗികളുടെ പ്രതിദിന കണക്ക് 200 കടന്നു

ജില്ലയില്‍ 203 പേര്‍ക്കു ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

News Desk

News Desk

കോട്ടയം: ജില്ലയില്‍ 203 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 197 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയത്ത് ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 200 കടക്കുന്നത്.

ഉഴവൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ 26 അന്തേവാസികളും 12 ജീവനക്കാരും ഉള്‍പ്പെടെ 38 പേരും കോട്ടയം വടവാതൂരിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരും അവരുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നവരും ഉള്‍പ്പെടെ 29 പേരും കോവിഡ് ബാധിതരായി.

കോട്ടയം മുനിസിപ്പാലിറ്റി-16, കാഞ്ഞിരപ്പള്ളി-15, ചെമ്പ്, പനച്ചിക്കാട് പഞ്ചായത്തുകള്‍-8 വീതം, ചങ്ങനാശേരി മുനിസിപ്പാലിറ്റി-7, ഏറ്റുമാനൂര്‍ -6 എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങള്‍. പുതിയതായി 1816 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ലഭിച്ചത്.

51 പേര്‍ രോഗമുക്തരായി. നിലവില്‍ 862 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 2467 പേര്‍ക്ക് രോഗം ബാധിച്ചു. 1602 പേര്‍ രോഗമുക്തരായി. ആകെ 9667 പേര്‍ ജില്ലയില്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

Anweshanam
www.anweshanam.com