കോട്ടയം ജില്ലയില്‍ 137 പേര്‍ക്ക് കൂടി കോവിഡ്
Kottayam

കോട്ടയം ജില്ലയില്‍ 137 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ 137 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 133 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

News Desk

News Desk

കോട്ടയം: ജില്ലയില്‍ 137 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 133 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകയും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന മൂന്നു പേര്‍ക്കും രോഗബാധയുണ്ടായി. ആകെ 1866 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 35 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. ഇതില്‍ 27 മുള്ളന്‍കുഴി മേഖലയില്‍നിന്നുള്ളവരാണ്. കിടങ്ങൂര്‍-14, ഈരാറ്റുപേട്ട, തിരുവാര്‍പ്പ്-9 വീതം, പനച്ചിക്കാട്, അയര്‍ക്കുന്നം-5 വീതം, മുണ്ടക്കയം-4 എന്നിവയാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച രോഗികള്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.

രോഗം ഭേദമായ 58 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1153 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 3228 പേര്‍ രോഗബാധിതരായി. 2072 പേര്‍ രോഗമുക്തി നേടി. വിദേശത്തുനിന്നെത്തിയ 74 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 103 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 230 പേരും ഉള്‍പ്പെടെ 407 പേര്‍ക്കു കൂടി ക്വാറന്റയിന്‍ നിര്‍ദേശിച്ചു. ആകെ 12088 പേരാണ് ക്വാറന്റയിനിലുള്ളത്.

Anweshanam
www.anweshanam.com