കോ​ട്ട​യ​ത്ത് 106 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്

സ​മ്പ​ര്‍​ക്കം മു​ഖേ​ന​യു​ള്ള രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത് കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യി​ലാ​ണ്
കോ​ട്ട​യ​ത്ത് 106 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്

കോ​ട്ട​യം: ജി​ല്ല​യി​ല്‍ 106 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥിരീകരിച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, സ​മ്ബ​ര്‍​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച 100 പേ​ര്‍, വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ ഒ​രാ​ള്‍, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ ര​ണ്ടു പേ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്നു.

സ​മ്ബ​ര്‍​ക്കം മു​ഖേ​ന​യു​ള്ള രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത് കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യി​ലാ​ണ്. ഇ​വി​ടെ 24 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു.

ആ​ര്‍​പ്പൂ​ക്ക​ര-7 , തി​രു​വാ​ര്‍​പ്പ്, തൃ​ക്കൊ​ടി​ത്താ​നം -6 വീ​തം, കൂ​രോ​പ്പ​ട, കു​മ​ര​കം, പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര, വെ​ച്ചൂ​ര്‍,ഈ​രാ​റ്റു​പേ​ട്ട -5 വീ​തം, അ​തി​ര​മ്ബു​ഴ, മ​ണ​ര്‍​കാ​ട്- നാ​ലു വീ​തം എ​ന്നി​വ​യാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട മ​റ്റു സ്ഥ​ല​ങ്ങ​ള്‍. 73 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 1025 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തു​വ​രെ 2913 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. 1885 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ആ​കെ 12343 പേ​ര്‍ ജി​ല്ല​യി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com