കോട്ടയം ജില്ലയില്‍ 104  പേര്‍ക്ക് കൂടി കോവിഡ്
Kottayam

കോട്ടയം ജില്ലയില്‍ 104 പേര്‍ക്ക് കൂടി കോവിഡ്

News Desk

News Desk

കോട്ടയം: ജില്ലയില്‍ 104 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 97 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. വിദേശത്തുനിന്ന് വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന നാലു പേരും രോഗബാധിതരായി.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഒര‌ാഴ്ച കൊണ്ട് രോഗികളുടെ എണ്ണം നൂറ് കടന്നു. 21 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. ഈരാറ്റുപേട്ട, മുണ്ടക്കയം-11 വീതം, വിജയപുരം-10, മീനടം-7, പാറത്തോട്-6, ചെമ്പ്-5, ആര്‍പ്പൂക്കര, കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്-3 വീതം എന്നിവയാണ് സമ്പര്‍ക്ക രോഗികള്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍. രോഗം ഭേദമായ 87 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 992 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2807 പേര്‍ രോഗബാധിതരായി. 1812 പേര്‍ രോഗമുക്തി നേടി.

വിദേശത്തുനിന്നെത്തിയ 125 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 218 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 786 പേരും ഉള്‍പ്പെടെ 1129 പേര്‍ക്ക് പുതിയതായി ക്വാറന്റയിന്‍ നിര്‍ദേശിച്ചു. ആകെ 12033 പേരാണ് ക്വാറന്റയിനിലുള്ളത്.

Anweshanam
www.anweshanam.com