സര്‍ക്കാര്‍ ഓഫീസുകളില്‍ കര്‍ശന നിയന്ത്രണം

സര്‍ക്കാര്‍ ഓഫീസുകളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു. സിവില്‍ സ്റ്റേഷനില്‍ തെക്കുഭാഗത്തുള്ള പ്രധാന കവാടം(ഔട്ട് ഗേറ്റ്), കിഴക്ക് ഭാഗത്തെ കവാടം എന്നിവ മാത്രം തുറക്കും. സിവില്‍ സ്റ്റേഷന്‍, കോടതി ജീവനക്കാര്‍ക്കും വളരെ അത്യാവശ്യമുള്ള സന്ദര്‍ശകര്‍ക്കും മാത്രമാണ് പ്രവേശനം. മറ്റ് ഓഫീസുകളിലും സമാന നിയന്ത്രണം ഏര്‍പ്പെടുത്തും. ഒന്നിലധികം ഗേറ്റ് വഴി പ്രവേശനം ഉള്ള ഓഫീസുകളില്‍ ഒരു ഗേറ്റ് മാത്രം തുറക്കാം. കലക്‌ട്രേറ്റില്‍ ഉന്നതതല യോഗത്തിലാണ് തീരുമാനം. രോഗവ്യാപനം തടയുന്നതിന് തീരദേശം ഉള്‍പ്പടെ ബോധവത്കരണം ശക്തമാക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.(പി.ആര്‍.കെ നമ്പര്‍ 1940/2020)

Related Stories

Anweshanam
www.anweshanam.com