മകന് മരുന്ന് വാങ്ങിക്കാൻ പണമില്ല ;ചോർന്നൊലിക്കുന്ന വാടക വീട്ടിൽ സുമനസുകളുടെ സഹായം തേടി കുടുംബം

മകന് മരുന്ന് വാങ്ങിക്കാൻ 
പണമില്ല ;ചോർന്നൊലിക്കുന്ന വാടക വീട്ടിൽ സുമനസുകളുടെ സഹായം തേടി കുടുംബം

സ്വന്തമായി വീടോ വസ്തുവോ ഇല്ലാതെ പാരിപള്ളിയിൽ വാടകക്ക് താമസിക്കുന്ന ബിന്ദു ഉണ്ണികൃഷ്ണൻ ദമ്പതികളുടെ കുടുംബം വളരെയേറെ ബുദ്ധിമുട്ടിലാണ്. 12 വര്ഷമായി വാടകവീട്ടിൽ കഴിയുന്ന ഇവരുടെ 14 വയസായ മകൻ അഭിഷേക് കൃഷ്ണന് ഫിക്സിന്റെ അസുഖമാണ്. മകന്റെ മരുന്നിനും മറ്റുമായി നല്ലൊരു തുക ഇവർക്ക് ആവശ്യമായി വരുന്നുണ്ട്. ഭർത്താവ് കൂലിപ്പണിക്ക്ക് പോകുന്നുണ്ടെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഇപ്പോൾ അതിനും കഴിയുന്നില്ല. മകന് ഇടക്കിടക്ക് അസുഖം വരുന്നതിനാൽ മകനെ തനിച്ചാക്കി ബിന്ദുവിന് ജോലിക്കൊന്നും പോകാൻ കഴിയുന്നില്ല.

1500 രൂപക്ക് ചോർന്ന് ഒലിക്കുന്ന വാടക വീടിൻറെ വാടകപോലും കുറെ നാളായി മുടങ്ങി കിടക്കുകയാണ്. ചോർന്നൊലിച്ച വാടകവീട് മാറി വേറെ വീട് നോക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇവർക്ക്. 2009 മുതൽ ഇവർ വാടക വീട്ടിലാണ് കഴിയുന്നത്. മകനെ കൂടാതെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകൾ കൂടെ ഇവർക്കുണ്ട്. മരുന്നിനും മറ്റ് വീട്ടാവശ്യങ്ങൾക്കുമായി ബുദ്ധിമുട്ടുന്ന ഇവർ സുമനസുകളുടെ സഹായം തേടുകയാണ്.

സന്മനസുള്ളവർ ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സഹായം എത്തിക്കുക.

State Bank of India

Parippally branch

account name: ABHISHEK KRISHNA B, BINDHU S

Account number: 34792300963

Ifsc code: SBIN0070074

phone number: 9745858264

No stories found.
Anweshanam അന്വേഷണം
www.anweshanam.com