കോവിഡ്; കര്‍ശന പരിശോധന ഏര്‍പ്പെടുത്തി പൊലീസ്
Kollam

കോവിഡ്; കര്‍ശന പരിശോധന ഏര്‍പ്പെടുത്തി പൊലീസ്

കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് സ്‌പെഷല്‍ ബൈക്ക് പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

By News Desk

Published on :

കൊല്ലം: കോവിഡ് വ്യാപന ആശങ്കയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി പൊലീസ്. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ഓരോ വാര്‍ഡുകളുടെയും ചുമതല ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണു മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെയും ചുമതല നല്‍കിയിരിക്കുന്നത്.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് സ്‌പെഷല്‍ ബൈക്ക് പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ പൊലീസ് കണ്‍ട്രോള്‍ റൂം വാഹനങ്ങളിലും പട്രോളിങ് നടത്തും. കരുനാഗപ്പള്ളി മേഖലയിലും കൂടുതല്‍ ശക്തമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ക്ലാപ്പന, തേവലക്കര, പന്മന ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേക പരിശോധനകള്‍ നടത്തും.

Anweshanam
www.anweshanam.com