കാ​ഞ്ഞ​ങ്ങാട് ബി​ജെ​പി-​സി​പി​എം സംഘർഷം

കാ​ഞ്ഞ​ങ്ങാട് ബി​ജെ​പി-​സി​പി​എം സംഘർഷം

കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാട് ബി​ജെ​പി-​സി​പി​എം സം​ഘ​ര്‍​ഷത്തിൽ ര​ണ്ട് പേ​ര്‍​ക്ക് പ​രു​ക്ക്. സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തി​നും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നു​മാ​ണ് പരുക്ക്.

ഇന്നലെ വൈകിട്ട് ഏഴരയോടെ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ ബിജെപി പ്രവർത്തകനായ വൈശാഖിന് പരുക്കേറ്റിരുന്നു. ഒ​രാ​ഴ്ച മു​ന്‍​പ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ മ​ര്‍​ദി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് വൈ​ശാ​ഖ്.

വൈശാഖിനെ ആ​ക്ര​മി​ച്ച​തോ​ടെ സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം സു​കു​മാ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി ബി​ജെ​പി പ്ര​വ​ര്‍​ത്ത​ര്‍ ക​ത്തി​കൊ​ണ്ട് ഇ​യാ​ളെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചു. ക​ത്തി ത​ട​ഞ്ഞ സു​കു​മാ​ര​ന്‍റെ കൈ​യ്ക്കാ​ണ് പ​രു​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പാ​ര്‍​ട്ടി​ക​ളി​ലെ​യും അ​ഞ്ച് പേ​ര്‍​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. പ്ര​ദേ​ശ​ത്ത് വ​ന്‍ പൊ​ലീ​സ് സം​ഘം ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്.

Related Stories

Anweshanam
www.anweshanam.com