സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം; കാസർഗോഡ് വ്യാപാരികളില്‍ ആന്റിജന്‍ പരിശോധന ആരംഭിച്ചു
Kasargod

സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം; കാസർഗോഡ് വ്യാപാരികളില്‍ ആന്റിജന്‍ പരിശോധന ആരംഭിച്ചു

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ മാര്‍ക്കറ്റുകളും അടച്ചു.

By News Desk

Published on :

കാസർഗോഡ്: സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസർഗോഡ് വ്യാപാരികളില്‍ ആന്റിജന്‍ പരിശോധന ആരംഭിച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ മാര്‍ക്കറ്റുകളും അടച്ചു. മാര്‍ക്കറ്റുകളുള്‍പ്പെടെ 12 സ്ഥലങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി. ജൂലൈ 17 വരെ കണ്ടെയ്‌മെന്റ് സോണുകള്‍ പൂര്‍ണമായും അടച്ചിടും.

കാസര്‍ഗോഡ് പഴയ ബസ്റ്റാന്റ് പരിസരത്തെ നാല് പച്ചക്കറി കടകളില്‍ നിന്നും ഒരു പഴവര്‍ഗ കടയില്‍ നിന്നുമാണ് സമ്പര്‍ക്കത്തിലൂടെ അഞ്ചു പേര്‍ക്ക് കൊവിഡ് ബാധിച്ചത്. ചെങ്കള, മധൂര്‍, കാസര്‍ഗോഡ് നഗരസഭ സ്വദേശികള്‍ക്കാണ് ഇത്തരത്തില്‍ രോഗ ബാധയുണ്ടായത്. ഇതോടെ പഴയ ബസ്റ്റാന്റ് മുതല്‍ ജാള്‍സൂര്‍ ജംഗ്ഷന്‍ വരെ വ്യാപാര സ്ഥാപനങ്ങള്‍ രണ്ടു ദിവസം അടച്ചിടാന്‍ തീരുമാനിച്ചു. സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണ മേഖലകളില്‍ പൊലീസിനെ വിന്യസിച്ചു കഴിഞ്ഞു.

Anweshanam
www.anweshanam.com