കാ​സ​ര്‍​ഗോ​ട്ട് 68 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോഗം
Kasargod

കാ​സ​ര്‍​ഗോ​ട്ട് 68 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോഗം

News Desk

News Desk

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക​ട​ക്കം 68 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ 50 കാ​ര​ന്‍, തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 32 കാ​ര​ന്‍ എ​ന്നി​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍. ഉ​റ​വി​ട​മ​റി​യാ​ത്ത ഒ​രാ​ള​ട​ക്കം 66 പേ​ര്‍​ക്ക് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ട് പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നു​മെ​ത്തി​യ​വ​രാ​ണ്.

കോ​വി​ഡ് ബാ​ധി​ച്ച്‌ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക്കാ​രാ​യ 58 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി. കാ​സ​ര്‍​ഗോ​ഡി​ലെ 16 പേ​ര്‍, ചെ​ങ്ക​ള​യി​ലെ ഏ​ഴു​പേ​ര്‍, മ​ധൂ​രി​ലെ ആ​റ് പേ​ര്‍, തൃ​ക്ക​രി​പ്പൂ​രി​ലെ അ​ഞ്ചു​പേ​ര്‍, പ​ട​ന്ന, കാ​റ​ഡു​ക്ക​യി​ലെ നാ​ലു പേ​ര്‍ വീ​തം, ഉ​ദു​മ, ബെ​ള്ളൂ​ര്‍, പ​ള്ളി​ക്ക​ര മൂ​ന്ന് പേ​ര്‍ വീ​തം, കും​ബ​ഡാ​ജെ, നീ​ലേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ ര​ണ്ട് പേ​ര്‍ വീ​തം, കാ​ഞ്ഞ​ങ്ങാ​ട്, മു​ളി​യാ​ര്‍, ചെ​മ്മ​നാ​ട് ഒ​ന്ന് പേ​ര്‍ വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ല്‍ രോ​ഗം വി​മു​ക്ത​രാ​യ​വ​രു​ടെ ക​ണ​ക്ക്.

വീ​ടു​ക​ളി​ല്‍ 3583 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1405 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4988 പേ​രാ​ണ്. പു​തി​യ​താ​യി 336 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം പു​തി​യ​താ​യി 974 സാ​ന്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 1137 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 192 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും 285 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.

Anweshanam
www.anweshanam.com