കാസര്‍കോട്ട്‌ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത വരനും വധുവിനും ഉള്‍പ്പെടെ 43 പേര്‍ക്ക് കോവിഡ്
Kasargod

കാസര്‍കോട്ട്‌ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത വരനും വധുവിനും ഉള്‍പ്പെടെ 43 പേര്‍ക്ക് കോവിഡ്

ആന്റിജന്‍ പരിശോധനയിലാണ് എല്ലാവര്‍ക്കും കോവിഡ് പോസിറ്റീവായത്

By News Desk

Published on :

കാസര്‍കോട്: കാസര്‍കോട് ചെങ്കളയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വധുവും വരനും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ജൂലൈ 17 നാണ് വിവാഹം നടന്നത്. ചെങ്കള പഞ്ചായത്തിലെ പിലാംകട്ടയിലായിരുന്നു വിവാഹം. ആന്റിജന്‍ പരിശോധനയിലാണ് എല്ലാവര്‍ക്കും കോവിഡ് പോസിറ്റീവായത്.

രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ചടങ്ങുകള്‍ സംഘടിപ്പിച്ച വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നു തെളിഞ്ഞാല്‍ രണ്ട് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ഈടാക്കുക.

കൊറോണ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇപ്രകാരം ജനങ്ങള്‍ കൂടുതല്‍ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളും പരിപാടികളും പൂര്‍ണമായി ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Anweshanam
www.anweshanam.com